skip to main |
skip to sidebar
marykkundoru kunjad reviews
ഇന്നലെ പാല് വാങ്ങാന്‍ പോയി. മില്‍മ (മില്‍മ എന്ന് ഞാന്‍ പറയും, പക്ഷെ ശരിക്കും അത് നന്ദിനി പാല്‍ ആണ്)യ്ക്ക് വില 8. പക്ഷെ, 8.50 കൊടുക്കണം. വൈകിട്ടായാല്‍ അത് 9 ആകും! Heritage മില്‍ക്ക്- വില 10, പക്ഷെ 11 കൊടുക്കണം കടയില്‍..പാക്കറ്റില്‍ എഴുതിയിരിക്കുന്നതിലും വില കൂടുതല്‍. അതെന്താ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം വേണേല്‍ എടുത്തോണ്ട് പോ, ഇല്ലേല്‍ വാങ്ങാന്‍ വേറെ ആളുണ്ട് എന്നായിരുന്നു- എനിക്ക് വേണ്ട. അങ്ങനെ, എന്റെ ചിലവില്‍ ആരും കൈ നനയാതെ മീന്‍ പിടിക്കണ്ട. പാല്‍ വാങ്ങല്‍ ഇപ്പോള്‍ നില്ഗിരിസ്-ല്‍ നിന്നാക്കി. പാക്കറ്റില്‍ എഴുതിയ വില കൊടുത്താല്‍ മതി. റിച്ച്, ടോണ്‍്, ലൈറ്റ് - ഏതു വേണേല്‍ വാങ്ങാം. നല്ല പച്ച മീന്‍ കിട്ടും എന്നുള്ളത് കൊണ്ട് സ്പാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ എല്ലാ ആഴ്ചയും പോകും. അമ്മച്ചിയും അച്ചാച്ചനും വന്നിട്ടുണ്ട്- നാട്ടിലെ പോലെ മീന്‍ ഇവിടെയും കിട്ടും എന്നതൊക്കെ അവര്‍ക്ക് സന്തോഷമുള്ള കാര്യമാണ്. സാധനം വാങ്ങി കഴിഞ്ഞപ്പോള്‍ ബില്‍ 1360രൂപ 53 പൈസ. ബില്ലില്‍ റൌണ്ട് ഓഫ് ചെയ്തിട്ടുണ്ട് -47 പൈസ. പക്ഷേ, കാര്യം മൈനസ് ആണെങ്കിലും, ടോട്ടല്‍ ബില്‍ 1361 രൂപ. ഒരാള്‍ടെ കയ്യില്‍ നിന്ന് 47 പൈസ് എ വച്ച്,അവിടെ 1000 പേര്‍ ഒരു ദിവസം വന്നാല്‍, മിനിമം 470 രൂപ ദിവസം ലാഭം- മാസം, ഏകദേശം 15000 രൂപ. ഒന്നും ചെയ്യാതെ. നില്ഗിരിസ് -ന്റെ പാല്‍ വാങ്ങിയത് പോലെ, സ്പാറില്‍് പോകണ്ട എന്ന് വയ്ക്കാന്‍ പറ്റില്ല. എല്ലായിടത്തും ഇതൊക്കെ തന്നെ സ്ഥിതി എന്ന് മാത്രം മനസ്സില്‍ പറഞ്ഞു
No comments:
Post a Comment